തിരുവനന്തപുരം: കേരള കള്‍ചറല്‍ ഫോറത്തിന്‍െറ ഈ വര്‍ഷത്തെ സത്യന്‍ അവാര്‍ഡിന് നടന്‍ ജയറാം, നടി കാവ്യ മാധവന്‍ എന്നിവരെ തെരഞ്ഞെടുത്തു. സിനിമക്ക് നല്‍കിയ സമഗ്ര സംഭാവനയെ മാനിച്ചാണ് അവാര്‍ഡെന്ന് ജൂറി ചെയര്‍മാന്‍ പൂവച്ചല്‍ ഖാദര്‍ അറിയിച്ചു. എന്‍.എന്‍. ബാലകൃഷ്ണന്‍, നാന വേണു, നാന കൃഷ്ണന്‍ കുട്ടി എന്നിവരാണ് ജഡ്ജിങ്കമ്മിറ്റിയിലെ മറ്റംഗങ്ങള്‍.
25,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്ന അവാര്‍ഡ് അന്തരിച്ച സിനിമാ നടന്‍ സത്യന്‍െറ നൂറാം ജന്മദിനമായ നവംബര്‍ 9ന് തിരുവനന്തപുരം പ്രിയദര്‍ശിനി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.
കള്‍ചറല്‍ ഫോറം ജനറല്‍ സെക്രട്ടറി ജയരാജന്‍, മനോഹരന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
No comments:
Post a Comment