Saturday, October 22, 2011

Millath Foundation Award winner-P.T Kunjumuhammed

കോഴിക്കോട്: ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മില്ലത്ത് ഫൗണ്ടേഷന്‍, ഇബ്രാഹിം സുലൈമാന്‍ സേട്ടിന്‍െറ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ മെഹബൂബെ മില്ലത്ത് അവാര്‍ഡിന് കൈരളി ടി.വിയിലെ പ്രവാസലോകം പരിപാടി അവതരിപ്പിക്കുന്ന പി.ടി. കുഞ്ഞുമുഹമ്മദിനെ തെരഞ്ഞെടുത്ത. 50,001 രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്ന അവാര്‍ഡ് ഡിസംബറില്‍ ദുബൈയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.
ബാബു ഭരദ്വാജ്, ഉമര്‍ പുതിയോട്ടില്‍, എന്‍.കെ. അബ്ദുല്‍ അസീസ് എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

No comments:

Post a Comment