Saturday, October 22, 2011
Seven Malayalam Movies to Indian Panorama
ഗോവയില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയിലെ ഇന്ത്യന്‍ പനോരമയിലേക്ക് ഏഴ് മലയാള ചിത്രങ്ങള്‍ തെരഞ്ഞെടുത്തു. നവംബര്‍ 23 മുതല്‍ ഡിസംബര്‍ 11 വരെയാണ് മേള. ആദാമിന്‍െറ മകന്‍ അബു, കര്‍മയോഗി, ചാപ്പാകുരിശ്, ഉറുമി, ട്രാഫിക്, ബോംബേ മാര്‍ച്ച് 12, മേല്‍വിലാസം എന്നീ ചിത്രങ്ങളാണ് പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഉറുമിയാണ് മേളയുടെ ഉദ്ഘാടന ചിത്രം.ആകെ 24 ഫീച്ചര്‍ ചിത്രങ്ങളും 21 നോണ്‍ ഫീച്ചര്‍ ചിത്രങ്ങളും ഇന്ത്യന്‍ പനോരമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെക്കുറിച്ച് കെ.ആര്‍. മനോജ് സംവിധാനം ചെയ്ത ‘എ പെസ്റ്ററിംഗ് ജേര്‍ണി’ എന്ന ഡോക്യുമെന്‍ററി കഥേതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Subscribe to:
Post Comments (Atom)
No comments:
Post a Comment